Breaking News

റമദാനില്‍ സബ് സിഡി നിരക്കില്‍ മാംസം ലഭ്യമാക്കാന്‍ ശ്രമം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. റമദാനില്‍ സബ്സിഡി നിരക്കില്‍ മാംസം ലഭ്യമാക്കാന്‍ ശ്രമനടക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജബര്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 9 വര്‍ഷമായി റമദാനില്‍ അവശ്യ സാധനങ്ങളുടെ വിലനിയന്ത്രിച്ച് പൊതുജനങ്ങള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവേ റമദാനിലാണ് ഏറ്റവും കൂടുതല്‍ മാംസം വില്‍പന നടക്കുന്നത്. അതുകൊണ്ട് തന്നെ മാംസത്തിന് സബ്സിഡിയെന്നത് പൊതുജനങ്ങള്‍ക്കുള്ള ഏറ്റവും വലിയ സന്തോഷവാര്‍ത്തയാണ്

സാധനങ്ങളുടെ ഗുണനിലവാരവും വിലയും ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം കണിശമായ മേല്‍നോട്ടവും പരിശോധനയും നടത്തുമെന്നും ഖത്തര്‍ ടി.വിയുടെ പ്രത്യേക പരിപാടിയില്‍ അദ്ദേഹം പറഞ്ഞു

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആസ്ട്രേലിയന്‍ മട്ടന് അനുവദിച്ചിരുന്ന സബ്സിഡി ഗവണ്‍മെന്റ് നിര്‍ത്തലാക്കിയതോടെ വില ഇരട്ടിയായത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

Related Articles

Back to top button
error: Content is protected !!