Breaking News
ഖത്തറില്‍ ഇന്നും കോവിഡ് മരണം, മൊത്തം രോഗികള്‍ 12000 കവിഞ്ഞു. ആശുപത്രി കേസുകളും കൂടി
ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് മരണം, മൊത്തം രോഗികള്‍ 12000 കവിഞ്ഞു. ആശുപത്രി കേസുകളും കൂടി. ഇന്ന് 479 കോവിഡ് രോഗികള്‍, 345 രോഗമുക്തരും, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9516 പരിശോധനകളില്‍ 479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 345 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12091 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 149 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 989 ആയി. 15 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 128 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലായിരുന്ന 55കാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 268 ആയി.