Uncategorized
ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള സെക്യൂരിറ്റി സംവിധാനങ്ങളുമായി ക്യൂ ജീനിയസ് സൈബര്‍ സെക്യൂരിറ്റി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഖത്തറിന്റെ 2030 വിഷന്റെ ഭാഗമായ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കനുഗുണമായ സാങ്കേതിക വിദ്യയുമായാണ് 25 വര്‍ഷത്തെ സേവന പാരമ്പര്യവുമായി ക്യൂ ജീനിയസ് സൈബര്‍ സെക്യൂരിറ്റി ഖത്തറിലെത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് മിലിപ്പോളില്‍ പങ്കെടുക്കുന്നതെന്നും പ്രതികരണം വളരെ ആശാവഹമാണെന്നും കമ്പനി സെയില്‍സ് ആന്റ് ഐ.ടി. കണ്‍സല്‍ട്ടന്റ്് അഹ് മദ് ഹുസൈന്‍ പറഞ്ഞു.
പ്രധാനമായും ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകളുടെ വലിയ പദ്ധതികളാണ് ചെയ്യുന്നതെങ്കിലും ഏത് വലുപ്പത്തിലുള്ള സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ജനുവ ബ്രാന്‍ഡുകള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.