Uncategorized

യു.കെ, സൗത്ത് ആഫ്രിക്ക, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഡിസ്‌കവര്‍ ഖത്തറിലെ ഏത് ഹോട്ടലും ക്വാറന്റൈനായി ബുക്ക് ചെയ്യാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. യുകെ, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഡിസ്‌കവര്‍ ഖത്തറിലെ ഏത് ഹോട്ടലും ക്വാറന്റൈനായി ബുക്ക് ചെയ്യാമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലെ വിശദാംശങ്ങള്‍ അനുസരിച്ച് ഫെബ്രുവരി 15 മുതല്‍ ഇത് അനുവദിക്കുന്നുണ്ട്.

ജനിതകം മാറ്റം വന്ന കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മേല്‍ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലേ ക്വാറന്റൈന്‍ അനുവദിച്ചിരുന്നുള്ളൂ.

Related Articles

Back to top button
error: Content is protected !!