Uncategorized

ഉപഭോക്തൃ സംതൃപ്ത സര്‍വേയുമായി ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഉപഭോക്തൃ സംതൃപ്ത സര്‍വേയുമായി ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ്. നൂതന ഇലക്ടോണിക് സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി ഗവണ്‍മെന്റ് സേവനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്തുന്നതിന്റെ ഭാഗമായാണ് ജനങ്ങളുടെ പ്രതികരണമറിയുവാന്‍ സര്‍വേ നടത്തുന്നത്.

ഖത്തറിന്റെ ഇ ഗവണ്‍മെന്റ് സംവിധാനം നേരത്തെ തന്നെ മികച്ച നിലവാരത്തിനുള്ള പല അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കോവിഡ് തുടങ്ങിയത് മുതല്‍ സേവനങ്ങളധികവും ഇലക്ടോണിക്് പ്ളാറ്റ് ഫോമിലേക്ക് മാറിയിട്ടുണ്ട്.
മെട്രാഷ് 2 അപ്ളിക്കേഷനും ഹുകൂമി ഖത്തറുമൊക്കെ സേവനം ഒറ്റ ക്ളിക്കില്‍ പൂര്‍ത്തീകരിക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളുമാണ് നല്‍കുന്നത്.
ഈ സൗഹചര്യത്തിലാണ് ഉപഭോക്തക്കളുടെ പ്രതികരണമറിയുന്നതിനുള്ള സര്‍വേ പ്രസക്തമാകുന്നത്. സര്‍വേയില്‍ പങ്കെടുക്കുവാന്‍ https://www.qsurvey.qa/home/en#/response/6V1O3M-Q2TS എന്ന ലിങ്ക്് ഫോളോ ചെയ്യണം

Related Articles

Back to top button
error: Content is protected !!