Breaking News
ഖത്തറിന് പുറത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്ക്് നിലവില്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന് പുറത്ത് നിന്ന് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക്് നിലവില്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കില്ലെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസല്‍മാനി .
ഇതുവരെ ഖത്തറും മറ്റൊരു രാജ്യവുമായി ക്വാറന്റൈന്‍ ഇളവ് സംബന്ധിച്ച ധാരണകളില്ല. പല രാജ്യങ്ങളും വിശിഷ്യ ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യങ്ങള്‍ വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ നിലവില്‍ മറ്റേതെങ്കിലും രാജ്യത്തുനിന്നും വാക്‌സിനെടുത്തവര്‍ക്ക് ഖത്തര്‍ ക്വാറന്റൈന്‍ ഇളവ് നല്‍കുന്നില്ലെന്ന് ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ അല്‍ മസ് ലമാനി പറഞ്ഞു.
ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിലെ ആരോഗ്യ മന്ത്രിമാര്‍ ചേര്‍ന്ന് പരസ്പര ധാരണയുണണ്ടാക്കിയാല്‍ തീര്‍ച്ചയായും അത് നടപ്പാക്കും.