Uncategorized

സഹപ്രവര്‍ത്തകയുടെ വേര്‍പാടില്‍ അനുശോചനവുമായി ഫിന്‍ഖ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ അന്തരിച്ച ഖത്തറിലെ വകറ ഹോസ്പിറ്റലിലെ നഴ്സ് എഡ്യൂക്കേറ്റര്‍ മാര്‍ഗരറ്റ് റോസിയുടെ വേര്‍പാടില്‍ ഫെഡറേഷന്‍ ഓഫ്് ഇന്ത്യന്‍ നര്‍സസ് ഖത്തര്‍ ( ഫിന്‍ഖ്) അനുശോചിച്ചു.

ജീവിതം സേവനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച മാലാഖയായിരുന്നു മാര്‍ഗരറ്റെന്ന് ഫിന്‍ഖ് പ്രസിഡണ്ട് ബിജോയ് ചാക്കോ, വൈസ് പ്രസിഡണ്ട് റീന തോമസ്, സെക്രട്ടറി ഹന്‍സ് ജേക്കബ്, വകറ ഹോസ്പിറ്റലിലെ ഫെസിലിറ്റി കോര്‍ഡിനേറ്റര്‍ സൂര്യ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോവിഡ് മഹാമാരി ഭീതി വിതച്ച സന്ദര്‍ഭത്തില്‍ മിസഈദ് കോവിഡ് ഹോസ്പിറ്റലിലെ ടീം ലീഡറായി മികച്ച സേവനം കാഴ്ചവെച്ച മാഗിയുടെ വേര്‍പാട് താങ്ങാനാവാത്തതാണെന്ന് സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

തികഞ്ഞ പ്രൊഫഷണലിസവും മനുഷ്യ സ്‌നേഹവുമായിരുന്നു മാഗിയുടെ ഏറ്റവും വലിയ ഗുണമെന്ന് മാര്‍ഗരറ്റിനെ ഇന്ത്യയിലേക്ക് അനുഗമിച്ച വകറ ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തക ലവിത റൊഡ്രിഗ്‌സ് അനുസ്മരിച്ചു.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സേവന നിരതയായിരുന്ന മാഗിയുടെ വേര്‍പാട് താങ്ങാനാവാതെ പ്രയാസപ്പെടുകയാണ് സഹപ്രവര്‍ത്തകര്‍.

2012 മുതല്‍ വകറ ഹോസ്പിറ്റലില്‍ സറ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന മാര്‍ഗരറ്റിന്് 2017 ലാണ് നഴ്സ് എഡ്യൂക്കേറ്ററയി പ്രമോഷന്‍ ലഭിച്ചത്. ചെന്നൈ സ്വദേശിനിയാണ്.

എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും സേവന രംഗത്ത് മുന്നില്‍ നില്‍ക്കുകയും ചെയ്തിരുന്ന മാര്‍ഗരറ്റിന് കഴിഞ്ഞ മാസമാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. അടിയന്തിരമായി ഹമദ് ഹോസ്പിറ്റളില്‍ ശസ്ത്രക്രിയ ചെയ്തെങ്കിലും തലച്ചോറില്‍ മുഴുവന്‍ വ്യാപിച്ചതിനാല്‍ ട്യൂമര്‍ നീക്കം ചെയ്യാനായില്ല. ഫെബ്രുവരി 26 ന് ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്നലെ രാവിലെയാണ് ചെന്നൈയില്‍ വെച്ച് മരണം സ്ഥിരീകരിച്ചത് .ഭര്‍ത്താവ് ആനന്ദ് ദോഹയില്‍ ജോലി ചെയ്തിരുന്നു.റോഷന്‍, മഗ്രന എന്നീ രണ്ട് കുട്ടികളുണ്ട്.

കുറഞ്ഞ കാലം കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ സേവനത്തിന്റെ മാലാഖക്ക് സഹപ്രവര്‍ത്തകര്‍ ആദരാജ്ഞലികളര്‍പ്പിച്ചു.

Related Articles

Back to top button
error: Content is protected !!