Uncategorized

കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ കെ മരളീധരന്‍ എംപിക്ക് നിവേദനം നല്‍കി

ദോഹ : സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ കെ മുരളീധരന്‍ എംപിക്ക് പ്രവാസി പ്രശ്‌നങ്ങളുന്നയിച്ച് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി നിവേദനം നല്‍കി.ഖത്തറുള്‍പ്പടെ നിരവധി വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ മയക്കു മരുന്ന് കടത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരായുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ പരിശോധിക്കാന്‍ അതിനൂതനമായ ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതിലൂടെ ഇത്തരം കള്ളക്കടത്തുകള്‍ രാജ്യത്ത് വെച്ച് തന്നെ തടയാന്‍ സാധിക്കുമെന്നും നിവേദനത്തില്‍ വ്യക്തമാക്കി.

പ്രവാസികള്‍ എപ്പോഴും നേരിടുന്ന വിമാനയാത്ര ടിക്കറ്റ് കൊള്ള ഈ വരുന്ന ക്രിസ്മസ് ന്യൂഇയര്‍ അവധിയോട് അനുബന്ധിച്ചും ആവര്‍ത്തിക്കുകയാണ്. വിമാനയാത്ര നിരക്ക് നാലും അഞ്ചും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തുള്ള വിമാന കമ്പനികള്‍ പോലും യാത്രാനിരക്ക് കുറക്കാന്‍ സന്നദ്ധമല്ല. വിമാന യാത്രാ നിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം പാര്‍ലമെന്റ് നടത്തി ഇത്തരം ചൂഷണങ്ങളില്‍ നിന്ന് പ്രവാസികളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിത്തില്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനായി ‘പോയിന്റ് ഓഫ് കോള്‍’ പദവിയുടെ അനുമതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എംപിക്ക് നല്‍കിയ നിവേദനത്തില്‍ കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.

കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് റഷീദ് അലി, ജനറല്‍ സെക്രട്ടറിമാരായ താസീന്‍ അമീന്‍, അഹമദ് ഷാഫി, ട്രഷറര്‍ ശരീഫ് ചിറക്കല്‍, സെക്രട്ടറി അബ്ദു റഹീം വേങ്ങേരി ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജ്‌ന സാകി, സക്കീന അബ്ദുള്ള എന്നിവരാണ് കെ മുരളീധരന്‍ എംപിയെ സന്ദര്‍ശിച്ചത്.

Related Articles

Back to top button
error: Content is protected !!