Uncategorized

ഖത്തറില്‍ യാത്രക്കാര്‍ക്കിടയില്‍ കോവിഡ് രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ യാത്രക്കാര്‍ക്കിടയില്‍ കോവിഡ് രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട് . കഴിഞ്ഞ ഒരാഴ്ചത്തെ കോവിഡ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ നിത്യവും കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ശരാശരി നൂറ് പേരെങ്കിലും യാത്രക്കാരാണ് എന്നത് ഏറെ ഗൗരവമുള്ള വിഷയമാണ് .

പല രാജ്യങ്ങളും യാത്രക്ക് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അനുശാസിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്സും ഈ വ്യവസ്ഥയാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 മുതല്‍ ഖത്തര്‍ എയര്‍വേയ്സും മറ്റു വിമാനകമ്പനികളെപ്പോലെ ഈ വ്യവസ്ഥ ഓഴിവാക്കുകയാണ് ചെയ്തത്.

കോവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങിയതോടെ ചുവന്ന പട്ടികയില്‍ നിന്നും വരുന്നവര്‍ക്കൊക്കെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഹരിത ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ മതിയെന്നതാണ് വ്യവസ്ഥ .

Related Articles

Back to top button
error: Content is protected !!