സ്‌ക്കൂളുകള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തി വിദ്യാഭ്യാസ മന്ത്രി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യവ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തി വിദ്യാഭ്യാസ മന്ത്രി.
ഇന്നലെ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ അത്തിയ സെക്കന്‍ഡറി സ്‌കൂളും ഇത്ഖാന്‍ ഗ്ലോബല്‍ അക്കാദമിയുമാണ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി സന്ദര്‍ശിച്ചത്.
സന്ദര്‍ശന വേളയില്‍, പുതിയ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ക്ക് കീഴിലുള്ള മിശ്രിത പഠനത്തിന്റെ പുരോഗതി, പ്രത്യേകിച്ച് 30% ഹാജര്‍നിരക്കും വിദൂര പഠനവും സംബന്ദിച്ച് അധ്യാപകരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച ചെയ്തു.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സ്‌കൂള്‍ അന്തരീക്ഷം നിലനിര്‍ത്തേണ്ടതും മാതാപിതാക്കളുമായി ശക്തമായ പങ്കാളിത്തം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും സ്‌കൂള്‍ മാനേജ്മെന്റുകളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.