Uncategorized

ഖത്തറില്‍ ഇതുവരെ 679278 ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ.ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ വിജയകരമായി മുന്നേറുന്നു.ഇതുവരെ 679278 ഡോസ് വാക്‌സിനുകള്‍ നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20953 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് നല്‍കുന്നത്. വാക്‌സിന്‍ ആവശ്യത്തിന് സ്‌റ്റോക്കുള്ളതിനാല്‍ അടുത്ത ആഴ്ച മുതല്‍ ആഴ്ചയില്‍ രണ്ട് ലക്ഷം ഡോസ് എന്ന ലക്ഷ്യവുമായാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നോട്ടുപോകുന്നത്.

ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ കൃത്യ സമയത്ത് തന്നെ രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഉദ്‌ബോധിപ്പിച്ചു.

വാക്‌സിനെടുത്താലും സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ച വരുത്താതിരിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!