Uncategorized

ഇന്ത്യന്‍ നാഷണല്‍ ഫെന്‍സിംഗ് ടീമിന് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ നാഷണല്‍ ഫെന്‍സിംഗ് ടീമിന് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആദരം. ഖത്തറില്‍ നടന്ന ഫെന്‍സിംഗ് ഗ്രാന്‍ഡ് പ്രീയില്‍ പങ്കെടുക്കാന്‍ ദോഹയിലുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ ഫെന്‍സിംഗ് ടീമിനെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐ.എസ്.സി) ആദരിച്ചു.

ബിക്കി തോക്ചോം, ഹര്‍ഷ് രാജ്, നിങ്‌തോബ സുഖം, അര്‍ജുന്‍, രാധിക പ്രകാശ് അവതി, തോയിബി ദേവി വാംഗെലെമ്പം, ഖുസ്ബുറാനി ലെയ്സ്രാം, അനിത ചാനു ഫാംഡോം എന്നിവരാണ് ടീമിലുണ്ടായിരുന്നത്.് ദേശീയ പരിശീലകരായ വിജയ് കുമാര്‍, തുക്കാറാം മെഹത്ര എന്നിവരും ടീമിനൊപ്പം ഉണ്ടായിരുന്നു. ഹിനബെന്‍ ത്രുഷാര്‍കുമാര്‍ ശുക്ല (അര്‍മൊറര്‍), നാഗ്മ സൈഫി (ഫിസിയോതെറാപ്പിസ്റ്റ്) എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ കായിക കേന്ദ്രത്തിന്റെ പങ്ക് അദ്ദേഹം അഭിനന്ദിച്ചു. ഫെന്‍സിംഗ് ഗ്രാന്‍ഡ് പ്രീയില്‍ ഫെന്‍സിംഗ് ടീമിന്റെ നേട്ടത്തെ ഇന്ത്യന്‍ അംബാസഡര്‍ പ്രശംസിക്കുകയും വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഐ.എസ്.സി കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ അറ്റ്ല മോഹന്‍, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ജനറല്‍ സെക്രട്ടറി ടി. എസ്. ശ്രീനിവാസ് എന്നിവര്‍ അനുമോദിച്ചു.

ഫെന്‍സിംഗ് ഗ്രാന്‍ഡ് പ്രിക്സില്‍ പങ്കെടുത്ത എല്ലാ കളിക്കാര്‍ക്കും ഇന്ത്യന്‍ അംബാസഡര്‍ മെമന്റോകള്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഫെന്‍സിംഗ് ടീം കളിക്കാരുടെ ബഹുമാനാര്‍ത്ഥം ചടങ്ങ് സംഘടിപ്പിച്ചതിന് അംബാസഡര്‍ ഡോ. ദീപക് മിത്തലിനും ഐ.എസ്.സിക്കും ടീം നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!