
ആസിം വെളിമണ്ണക്ക് ഡോം ഖത്തറിന്റെ ആദരം
ദോഹ. പ്രതിസന്ധികളെ അവസരങ്ങളാക്കി ജീവിതം തന്നെ മോട്ടിവേഷനാക്കുന്ന ആസിം വെളിമണ്ണക്ക് ഡോം ഖത്തറിന്റെ ആദരം . സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന മല്‍ഹാര്‍ 2024 സ്വാഗത സംഘം രൂപീകരണ ചടങ്ങില്‍ വെച്ചാണ് ആസിം വെളിമണ്ണയെ ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ ആദ്യ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ആദരിച്ചത്. ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍ ആസിമിന് മെമന്റോ സമ്മാനിച്ചു.