കോവിഡ് പ്രതിസന്ധി പള്ളികളില്‍ കനത്ത ജാഗ്രത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പ്രതിസന്ധി പള്ളികളില്‍ കനത്ത ജാഗ്രത. പള്ളികള്‍ അടക്കാന്‍ കാരണക്കാരാവരുതെന്ന നിര്‍ദേശത്തിന് പുറമേ സമഗ്രമായ ബോധവല്‍ക്കരണ പോസ്റ്ററുകളുമായി മതകാര്യ മന്ത്രാലയത്തിലെ പള്ളി ഭരണവകുപ്പ് രംഗത്തെത്തി.
രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാമൂഹിക അകലം നിര്‍ദ്ദേശിക്കുന്ന സ്റ്റിക്കറുകള്‍ക്കു പുറമേ പ്രത്യേകം ബോധവല്‍ക്കരണ പോസ്റ്ററുകളും പള്ളിയുടെ വിവിധ ഭാഗങ്ങളിലായി പതിച്ചു കൊണ്ടാണ് പള്ളി ഭരണ വകുപ്പ് ജാഗ്രതയോടെ കൂടി മുന്നോട്ടുപോകാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.
ഒരു കാരണവശാലും ഹസ്തദാനം ചെയ്യരുതെന്നും മാസ്‌ക് ധരിക്കുന്നതിലും കൈ വൃത്തിയാക്കി സൂക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധപുലര്‍ത്താനും നിര്‍ദേശമുണ്ട്.
ഓരോ പള്ളിയിലും അകത്തും പുറത്തുമായി എത്ര പേര്‍ക്കാണ് അനുമതിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട.്
ജുമുഅ ഖുതുബ ഈ സാഹചര്യത്തെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്ന ബോധമാണ് ഓരോരുത്തര്‍ക്കും വേണ്ടതെന്നും ഇമാമുമാര്‍ പ്രത്യേകം ഉത്ബോധിപ്പിച്ചു.