അഞ്ച് ഇന്ത്യക്കാരുടെ മരണം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

ദോഹ. ഇന്നലെ രാത്രി ഖത്തറിലെ അല്‍ ഖോറിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. കൊല്ലം കരുനാഗപ്പളളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് മലയാളികളും അവരുടെ സുഹൃത്തുക്കളായ രണ്ട് തമിഴ്നാട് സ്വദേശികളുമാണ് മരിച്ചത്.