Breaking NewsUncategorized

ഡിസൈന്‍ ദോഹ പുരസ്‌കാരത്തിന് ഈ മാസം 30 വരെ അപേക്ഷിക്കാം

ദോഹ: ഖത്തര്‍ മ്യൂസിയങ്ങള്‍ക്ക് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന ഡിസൈന്‍ ദോഹ പുരസ്‌കാരത്തിന് ഈ മാസം 30 വരെ അപേക്ഷിക്കാം. ക്രിയേറ്റീവ് ഇന്നൊവേഷനായി സമര്‍പ്പിക്കപ്പെട്ട ഈ പുരസ്‌കാരം രണ്ട് വര്‍ഷത്തിലൊരിക്കലാണ് നല്‍കുക. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ നിലവിലെ ഡിസൈന്‍ ലാന്‍ഡ്സ്‌കേപ്പിന്റെ മികച്ച പ്രദര്‍ശനമാകും മല്‍സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉല്‍പ്പന്ന ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ഫര്‍ണിച്ചര്‍ ഡിസൈന്‍, ക്രാഫ്റ്റ് എന്നിങ്ങനെ 4 വിഭാഗങ്ങളിലാണ് മല്‍സരം.
താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് അവരുടെ എന്‍ട്രികള്‍ designdoha.org.qa വഴി സമര്‍പ്പിക്കാം.

Related Articles

Back to top button
error: Content is protected !!