Uncategorized

ചാലിയാര്‍ ദോഹ ലീഗല്‍ ക്ലിനിക്ക് സംഘടിപ്പിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹ, ഖത്തര്‍ നിയമം – പ്രവാസികള്‍ അറിയേണ്ടത്’ എന്ന ലേബലില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു.
ഖത്തറിലെ തൊഴില്‍, സിവില്‍, ക്രിമിനല്‍, കുടുംബ മേഖലകളിലെ സംശയ നിവാരണത്തിനായാണ് ചാലിയാര്‍ ദോഹയുടെ നേതൃത്വത്തില്‍ ലീഗല്‍ ക്ലിനിക്ക് സംഘടിപ്പിക്കപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് സൂം പ്ലാറ്റ് ഫോമില്‍ തുടങ്ങിയ പരിപാടി മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.

അഡ്വ. നൗഷാദ് അലോക്കാട്ടില്‍, അഡ്വ. ജൗഹര്‍ ബാബു എന്നിവര്‍ ഖത്തര്‍ നിയമം-പ്രവാസികള്‍ അറിയേണ്ടത് എന്ന വിഷയത്തില്‍ സംസാരിച്ചു. കൂടാതെ ചോദ്യോത്തര സെഷനില്‍ മുപ്പതോളം സിവില്‍, ക്രിമിനല്‍, തൊഴില്‍, ട്രാഫിക്ക്, കുടുംബപരമായ സംശയങ്ങള്‍ എന്നിവക്കുള്ള കൃത്യമായ മറുപടിയും നല്‍കി.

ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഫറോക്ക്, അധ്യക്ഷത വഹിച്ചു. ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ് ആശംസ പ്രസംഗം നടത്തി. ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ നന്ദി പറഞ്ഞു.
സെമിനാറിന് ബഷീര്‍ കുനിയില്‍, അജ്മല്‍ അരീക്കോട്, നൗഫല്‍ കട്ടയാട്ട്, രതീഷ് കക്കോവ്, സാബിക് എടവണ്ണ, ലയിസ് കുനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!