Uncategorized

മെഡിക്കല്‍ കമ്മീഷന്റെയും ജനന രജിസ്ട്രേഷന്‍ ഓഫീസുകളുടെയും റമദാനിലെ പ്രവര്‍ത്തി സമയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ മെഡിക്കല്‍ കമ്മീഷന്റെയും ജനന രജിസ്ട്രേഷന്‍ ഓഫീസുകളുടെയും പ്രവര്‍ത്തന സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് മെഡിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുക

ജനന രജിസ്ട്രേഷന്‍ ഓഫീസുകള്‍ നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷകള്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും വൈകുന്നേരം 2 മുതല്‍ 5 വരെയും വനിതാ ആരോഗ്യ ഗവേഷണ കേന്ദ്രം , , സിദ്ര മെഡിസിന്‍, അല്‍ അഹ് ലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കും.

അല്‍ ഖോര്‍ ആശുപത്രി, അല്‍-ഇമാദി ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ .

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്ക് വഴി സന്ദര്‍ശകര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. https://eservices.moph.gov.qa/bcmoi/faces/informantWizard.xhtml

ഹ്യൂമന്‍ സര്‍വീസസ് ഓഫീസ് (ഡെത്ത് യൂണിറ്റ്) പുണ്യമാസത്തില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കും.

Related Articles

Back to top button
error: Content is protected !!