Uncategorized

ഖത്തറില്‍ രാത്രി കാല വെജിറ്റബിള്‍ മാര്‍ക്കറ്റ് നാളെ മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ രാത്രി കാല വെജിറ്റബിള്‍ മാര്‍ക്കറ്റ് നാളെ മുതല്‍ ആരംഭിക്കും. മികച്ച പ്രാദേശിക പച്ചക്കറികള്‍ മിതമായ വിലയില്‍ വാങ്ങാന്‍ അവസരം നല്‍കുന്ന ചന്തയാണിത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ രാത്രി 11 മണി വരെയയാണ് ഈ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.

അല്‍ മസ്രൂവ, അല്‍ഖോര്‍, അല്‍ തഖിറ, അല്‍വകറ, അല്‍ ഷമാല്‍, അല്‍ ഷഹാനിയ എന്നീ കേന്ദ്രങ്ങളിലാണ് രാത്രി കാല വെജിറ്റബിള്‍ ചന്ത നടക്കുക. കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുകയെന്നും എല്ലാവരും സഹകരിക്കണമെന്നും വെജിറ്റബിള്‍ മാര്‍ക്കറ്റ് ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുറഹിമാന്‍ അല്‍ സുലൈത്തി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!