നിത്യവും 14000 തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കി ഖത്തര്‍ ചാരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ജീവകാരുണ്യ സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഖത്തര്‍ ചാരിറ്റി നിത്യവും 14000 തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. സാധാരണ ഗതിയില്‍ ആയിരക്കണക്കിനാളുകള്‍ക്ക് ഇഫ്താറൊരുക്കുന്ന റദമാന്‍ ടെന്റുകളാണ് ഖത്തര്‍ ചാരിറ്റി ഒരുക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം കോവിഡ് കാരണം ടെന്റുകള്‍ക്ക് അനുമതിയില്ലാത്തതിനാലാണ് തൊഴിലാളികളുടെ താമസസ്ഥലത്തെത്തി ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കുന്നത്.
കോവിഡ് സുരക്ഷ മാന ദണ്ഡങ്ങള്‍ പരിഗണിച്ച് തൊഴിലാളികള്‍ താമസിക്കുന്ന ഏരിയകളിലെത്തി പാക്ക് ചെയ്ത ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്താണ് ഖത്തര്‍ ചാരിറ്റി സേവന രംഗത്ത് സജീവമാകുന്നത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്‌ളാദേശ് തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന ഏരിയകളിലെ ഇഫ്താര്‍ ഭക്ഷണവിതരണം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് .
ഖത്തര്‍ ചാരിറ്റിയൊടോപ്പം മലയാളി വളണ്ടിയര്‍മാരും ഈ ദൗത്യത്തില്‍ സജീവമാണ് .
തൊഴിലാളികള്‍ക്ക് നല്‍കുന്ന ഭക്ഷണപ്പൊതികള്‍ക്ക് പുറമേ 1600 ഭക്ഷണപ്പൊതികള്‍ ദിവസവും ട്രാഫിക് സിഗ്നലുകളിലും വിതരണം ചെയ്യുന്നുണ്ട്.