Uncategorized

എറണാകുളം ജില്ലാ കള്‍ച്ചറല്‍ ഫോറത്തിന് പുതിയ നേതൃത്വം

ദോഹ.പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കള്‍ച്ചറല്‍ ഫോറം എറണാകുളം ജില്ലാ പ്രസിഡണ്ടായി ഷറഫുദ്ദീന്‍ എം.എസ് നെയും ജനറല്‍ സെക്രട്ടറിയായി ഷുഐബ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. സുല്‍ത്താന അലിയാര്‍ സലിം ടി.കെ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും മുഹമ്മദ് ജാസിദ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. നിസ്താര്‍ കളമശ്ശേരി, പി.എം.എ ഷരീഫ്, മുഅ്മിന ഷിയാസ്, ഷാനവാസ് മജീദ് എന്നിവരാണ് സെക്രട്ടറിമാര്‍. സൈഫുദ്ദീന്‍ എന്‍.എ, അബ്ദുല്‍റഷീദ് എം.എസ്, ജുമാന ഫാത്തിമ, ഷഫീഖ് ടി.കെ, ഷമീര്‍ കെ.കെ, പി.എം.എ ലതീഫ്, മുഹമ്മദ് ഉവൈസ്, ഷജീല പി.എസ്, ഷിയാസ് വലിയകത്ത്, സിറാജുദ്ദീന്‍ കെ.കെ, മസൂദ് അബ്ദുറഹ്‌മാന്‍, അബ്ദുല്‍ ജബ്ബാര്‍ എം.എം തുടങ്ങിയവാരാണ് ജില്ലാകമ്മറ്റിയംഗങ്ങളായി തെരഞ്ഞെടൂക്കപ്പെട്ടത്.

ജില്ലാജനറല്‍ കൗണ്‍സിലില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ ജനറല്‍ കൗണ്‍സിലില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം സന നസീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഫ്‌സല്‍ എടവനക്കാട്, ഷറഫുദ്ദീന്‍ എം.എസ്, ഷുഐബ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!