ഖത്തര്‍ അമീറിന് തിരുഗേഹങ്ങളുടെ രക്ഷാധികാരി സല്മാന് രാജാവിന്റെ കത്ത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: സൗദി അറേബ്യയിലെ രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദില് നിന്ന് ഖത്തര്‍ ആമിര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് രേഖാമൂലമുള്ള സന്ദേശം ലഭിച്ചു. ക്ഷേമ വിവരങ്ങളന്വേഷിക്കുന്നതോടൊപ്പം ഖത്തര്‍ അമീറിനെ സൗദിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതുകൂടിയാണ് സന്ദേശമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
തിങ്കളാഴ്ച വൈകുന്നേരം അല്‍ ബഹര്‍ കൊട്ടാരത്തിലെ ഓഫീസില്‍ ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല അല്‍ സൗദ് സല്മാന് രാജാവിന്റെ സന്ദേശം കൈമാറിയത്.
സൗദി വിദേശകാര്യ മന്ത്രി രണ്ട് വിശുദ്ധ പള്ളികളുടെ കസ്റ്റോഡിയന്‍ സല്മാന് രാജാവിന്റെ ആശംസകള്‍ അമീറിനെ അറിയിച്ചു. ഖത്തര്‍ അമീറിന് വിജയവും ഖത്തറി ജനതക്ക് കൂടുതല്‍ പുരോഗതിയും വികസനവും നേരുന്ന സന്ദേശം കൈമാറി
തിരുഗേഹങ്ങളുടെ രക്ഷാധികാരി സല്മാന് രാജാവിന് ആശംസകള്‍ അറിയിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല അല്‍ സൗദിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന് നല്ല ആരോഗ്യവും സൗഖ്യവും നേരുന്നു. സൗദി ജനതക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്ന് ഖത്തര്‍ അമീര്‍ ആശംസിച്ചു.