Uncategorized

പബ്‌ളിക് പാര്‍ക്കിംഗുകളിലും നടപ്പാതകളിലും വാഹന റിപ്പയറുകള്‍ നിരോധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പബ്‌ളിക് പാര്‍ക്കിംഗുകളിലും നടപ്പാതകളിലും വാഹന റിപ്പയറുകള്‍ നിരോധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ഓട്ടോ റിപ്പയര്‍ ബിസിനസുമായി ബന്ധപ്പെട്ട് നഗരങ്ങളിലും വാണിജ്യ തെരുവുകളിലും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് വാണിജ്യ വ്യവസായ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറിലുടനീളമുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് . മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഇത് പുറപ്പെടുവിച്ചത്.

രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി, നഗരങ്ങളിലും വാണിജ്യ തെരുവുകളിലും കാര്‍ അറ്റകുറ്റപ്പണി ചെയ്യുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സില്‍ നിര്‍വചിച്ചിരിക്കുന്ന സൈറ്റിന് പുറത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളിലും നടപ്പാതകളിലും അടുത്തുള്ള സ്‌ക്വയറുകളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും ബിസിനസ്സ് നടത്തുകയോ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളിലോ നടപ്പാതകളിലോ പാര്‍പ്പിട പ്രദേശങ്ങളിലോ ഉപഭോക്താക്കളുടെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.

വാണിജ്യ ഷോപ്പിന് കുറഞ്ഞത് ഒരു കാറെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍, സൈറ്റ് കൂടുതല്‍ വിശാലമായ മറ്റൊരു സറ്റുകളിലേക്ക് മാറ്റുകയും, അവിടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണം.
ഓട്ടോ ഇലക്ട്രിക്കല്‍ റിപ്പയര്‍, കാറിന്റെ ഓയില്‍ മാറ്റം, ടയര്‍ നന്നാക്കല്‍, മാറ്റം, വില്‍പ്പന, ഓട്ടോ മെഷിനറി നന്നാക്കല്‍, ഓട്ടോ റേഡിയേറ്റര്‍ റിപ്പയര്‍, കാര്‍ എക്സ്ഹോസ്റ്റ് റിപ്പയര്‍, ഓട്ടോമൊബൈല്‍ ബ്രേക്കുകളുടെയും ഗിയര്‍ ഷിഫ്റ്റുകളുടെയും അറ്റകുറ്റപ്പണി, ഓട്ടോ ഗ്ലാസ് നന്നാക്കലും ഇന്‍സ്റ്റാളേഷനും,ഓട്ടോ ഇലക്ട്രോണിക്‌സ് റിപ്പയര്‍, വീല്‍ അലൈന്‍മെന്റ് , ഓട്ടോമോട്ടീവ് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, കാര്‍ എയര്‍ കണ്ടീഷനിംഗ് റിപ്പയര്‍. കാര്‍ ആക്‌സസറി ഇന്‍സ്റ്റാളേഷന്‍, കാര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, കാര്‍ അക്‌സസറീസ് വില്‍പന മുതലായവ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു

മേല്‍പ്പറഞ്ഞ ബിസിനസുകളുടെ ചുമതലയുള്ളവര്‍ ഈ തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള നിയയമ ലംഘനം നടത്തുന്നവര്‍ വാണിജ്യ, വ്യാവസായിക, സമാന പൊതു ഷോപ്പുകള്‍, തെരുവ് കച്ചവടക്കാര്‍, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം എന്നിവ സംബന്ധിച്ച 2015 ലെ നിയമ നമ്പര്‍ (5) പ്രകാരവും (2017 ലെ 18) പൊതു ശുചിത്വം, ട്രാഫിക് നിയമത്തെക്കുറിച്ച് 2007 ലെ ഡിക്രി-ലോ നമ്പര്‍ (19) പ്രകാരവും നിയമ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Related Articles

Back to top button
error: Content is protected !!