Uncategorized

ആര്‍ എസ് സി തര്‍തീല്‍ , എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ജേതാക്കള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ആര്‍ എസ് സി ഖത്തര്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച നാലാമത് തര്‍തീല്‍ ഖുര്‍ആന്‍ മല്‍സരങ്ങളില്‍ 74 പോയിന്റ് നേടി എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ജേതാക്കളായി.

ദോഹ,നോര്‍ത്ത് സെന്‍ട്രലുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍ വിഭാഗങ്ങളിളായി ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്,ഖുര്‍ആന്‍ ക്വിസ്,ഖുര്‍ആന്‍ പ്രഭാഷണം,ഖുര്‍ആന്‍ സെമിനാര്‍ മത്സരങ്ങളില്‍ 105 ഓളം പ്രതിഭകളാണ് മാറ്റുരച്ചത്.

സമാപന സമ്മേളനത്തില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഐ സി എഫ് പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍,കരീം ഹാജി മേമ്മുണ്ട, നൗഫല്‍ ലതീഫി, മൊയ്ദീന്‍ ഇരിങ്ങല്ലൂര്‍, ഷഫീഖ് കണ്ണപുരം, ഷംസുദീന്‍ സഖാഫി തുടങ്ങിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!