
പെരുന്നാള്‍ ദിവസം 888 എമര്‍ജന്‍സി കേസുകളുമായി ഹമദ് ജനറല്‍ പോസ്പിറ്റല്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാള്‍ ദിവസവും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി വകുപ്പിന്റെ ആംബുലന്‍സുകള്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു. 888 എമര്‍ജന്‍സി കേസുകളാണ് ഒന്നാം പെരുന്നാളിന് റിപ്പോര്‍ട്ടു ചെയ്തത്. 3 ഗുരുതരമായ കേസുള്‍ എയര്‍ലിഫ്റ്റിംഗ് ചെയ്തതായും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു . പീഡിയാട്രിക് എമര്‍ജന്‍സിയിലും നിരവധി കേസുളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഒന്നും ഗുരുതര സ്വഭാവമുള്ളവയായിരുന്നില്ല.
ആമ്പുലന്‍സില്‍ കൊണ്ടുവന്ന മിക്ക കേസുകളും അടിയന്തിര സ്വഭാവമുള്ളവയായിരുന്നില്ല. വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍, പനി , തലവേദന, ശരീര വേദന തുടങ്ങിയവയായിരുന്നു പ്രധാന രോഗങ്ങള്‍. പലര്‍ക്കും വീല്‍ ചെയര്‍ മാത്രം മതിയായിരുന്നു.
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, അപകടം തുടങ്ങിയ അടിയന്തിര സ്വഭാവമുള്ള കേസുകള്‍ക്ക് മാത്രമേ ആമ്പുലന്‍സ് സര്‍വീസ് ഉപയോഗിക്കാവൂ എന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. അടിയന്തിര സ്വഭാവമില്ലാത്ത കേസുകള്‍ക്ക്് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ചികില്‍സ തേടേണ്ടത്.