
ഖത്തറില്‍ കോവിഡ്-19 കേസുകള്‍ അതിവേഗം ഉയരാന്‍ കാരണം ഒമിക്രോണ്‍ വകഭേദം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ്-19 കേസുകള്‍ അതിവേഗം ഉയരാന്‍ കാരണം ഒമിക്രോണ്‍ വകഭേദമാണെന്നും ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ പേര്‍ പോസിറ്റീവ് ആകാന്‍ സാധ്യതയുണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു.
ഒമിക്രോണ്‍ ബാധിക്കുന്നവര്‍ക്ക് വിശിഷ്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരമായ രോഗാവസ്ഥ കാണപ്പെടുന്നില്ല. മിക്കവര്‍ക്കും വൈദ്യസഹായം പോലും ആവശ്യമായി വരില്ല. ഇത്തരമാളുകള്‍ പത്ത് ദിവസത്തേക്ക് വീട്ടില്‍ ഐസ്വലേഷനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളുള്ള ആളുകളെ ആശുപത്രിയിലോ സര്‍ക്കാര്‍ ഐസൊലേഷന്‍ സംവിധാനങ്ങളിലോ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല. 50 വയസ്സിന് താഴെയുള്ളവര്‍ക്കും നല്ല ആരോഗ്യമുള്ള ആളുകള്‍ക്കും ഇതുകൊണ്ട് യാതൊരു പ്രയാസവുമുണ്ടാവുക.ില്ലെന്ന് അവര്‍ പറഞ്ഞു.