
2021 ഡയമണ്ട് ലീഗ് രണ്ടാം റൗണ്ടിന് ആതിഥ്യമരുളാനൊരുങ്ങി ദോഹ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2021 ഡയമണ്ട് ലീഗ് രണ്ടാം റൗണ്ടിന് ആതിഥ്യമരുളാനൊരുങ്ങി ദോഹ. മെയ് 28 ന് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബിലെ സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ദോഹ റൗണ്ട് കായിക ലോകം ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
ജൂലൈ 23 മുതല്‍ ആഗസ്ത് 8 വരെ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവില്‍നടക്കുന്ന ഒളിംപിക്‌സില്‍ മല്‍സരിക്കുന്നതിന് യോഗ്യത നേടുവാന്‍ ലോകോത്തര അത്‌ലറ്റുകള്‍ മാറ്റുരക്കുന്ന വേദിയാകും ദോഹ റൗണ്ട്. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമായി ലോകോത്തര താരങ്ങളെ ദോഹയിലേക്ക് ആകര്‍ഷിക്കുന്ന സംഘാടകര്‍ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധയും നേടാറുണ്ട്.