
ഖത്തറിന്റെ അബ്ദുറഹിമാന്‍ സഈദ് ഹസന്‍ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ അബ്ദുറഹിമാന്‍ സഈദ് ഹസന്‍ ടോക്കിയോ ഒളിംപിക്‌സിലെ പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ യോഗ്യത നേടി. സ്‌പെയിനിലെ എന്‍ റിഖ് ലോപേസ് സ്റ്റേഡിയത്തില്‍ നടന്ന നെര്‍ജ 2021 യോഗ്യത മല്‍സരത്തില്‍ 3.34 . 24 ല്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് അബ്ദുറഹിമാന്‍ യോഗ്യത നേടിയത്. അബ്ദുറഹിമാനിന്റെ മികച്ചവ്യക്തിഗത പ്രകടനമാണിത്.
3: 33.62 ല്‍ പൂര്‍ത്തിയാക്കിയ സ്‌പെയിനിന്റെ മുഹമ്മദ് കതിറാണ് ഒന്നാമതെത്തിയത്. അത് അദ്ദേഹത്തിന്റെയും മികച്ച വ്യക്തിഗത പ്രകടനവുമായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആസ്പയര്‍ അക്കാദമി വാം അപ്പ് ട്രാക്കില്‍ 3: 32.41 ല്‍ പൂര്‍ത്തിയാക്കി ലോകത്തിലെ മികച്ച നില കരസ്ഥമാക്കി ഒളിംപിക്‌സിന് യോഗ്യത നേടിയ ആദം അലി മുസാബിനൊപ്പം ചേരും. ഈ വര്‍ഷത്തെ മല്‍സരത്തിലെ ഏറ്റവും വേഗമേറിയ ആറാമത്തെ സമയമാണ് അബ്ദുറഹിമാന്റെ സമയം.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവില്‍ നടക്കുന്ന ഒളിംപിക്‌സ് മാമാങ്കത്തിന് യോഗ്യത നേടിയ മറ്റ് ഖത്തറി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകളില്‍ രണ്ട് തവണ ഹൈജമ്പ് ലോക ചാമ്പ്യന്‍ മുത്താസ് എസ്സ ബാര്‍ഷിം, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് സെന്‍സേഷന്‍ അബ്ദുറഹ്മാന്‍ സാംബ, ഹാമ്മര്‍ ത്രോയിലെ അഷ്റഫ് എല്‍-സീഫി, 800 മീറ്ററിലെ അബുബക്കര്‍ ഹെയ്ദര്‍ അബ്ദുല്ല എന്നിവരുമുണ്ട്.