വാഹനാപകടത്തെ തുടര്‍ന്ന തര്‍ക്കം, ഡ്രൈവറെ കൈകാര്യം ചെയ്തയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വാഹനാപകടത്തെ തുടര്‍ന്ന തര്‍ക്കത്തില്‍ ഡ്രൈവറെ കൈകാര്യം ചെയ്തയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെതുടര്‍ന്ന് വാഹനം ഇടിച്ചയാളെ മറ്റെ വാഹനത്തിന്റെ ഡ്രൈവര്‍ ചീത്ത വിളിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം അടിയന്തര നടപടിയെടുത്തത്.
അപകടങ്ങള്‍ സംഭവിച്ചാല്‍ ട്രാഫിക് അധികൃതരെ ബന്ധപ്പെടുകയും അവര്‍ ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യുക എന്നതാണ് സാംസ്‌കാരികമായ രീതി. ട്രാഫിക് സംസ്‌കാരത്തിന് വിരുദ്ധമായി നിയമം കയ്യിലെടുക്കുന്നതും മറ്റുള്ള ഡ്രൈവര്‍മാര്‍ക്കെതിരെ അസഭ്യം പറയുന്നതും നിയമവിരുദ്ധമാണ്.
വാഹനമോടിക്കുന്നവര്‍ ഒരിക്കലും ഇത്തരം അപരിഷ്‌കൃതമായ നടപടികളിലേക്ക് നീങ്ങരുതെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി.