Uncategorized

ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച യൂണിറ്റി ഖത്തര്‍ ഓണ്‍ലൈന്‍ ഈദ് സംഗമം ശ്രദ്ധേയമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച യൂണിറ്റി ഖത്തര്‍ ഓണ്‍ലൈന്‍ ഈദ് സംഗമം ശ്രദ്ധേയമായി . ഈദുല്‍ ഫിത്വറിനോടനുബന്ധിച്ചു യൂണിറ്റി ഖത്തര്‍ നടത്തിയ ഓണ്‍ലൈന്‍ ഈദ് സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളുടെ നേതാക്കന്മാര്‍ പങ്കെടുത്തു.

സംഗമം ലോക മുസ്‌ലിംകളുടെ പുണ്യഗേഹങ്ങളിലൊന്നായ മസ്ജിദുല്‍ അഖ്സയുടെ വിമോചനത്തിനായി പൊരുതുന്ന ഫലസ്തീനിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, അവരുടെ ധീര പോരാട്ടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

 

കോവിഡ് മാഹാമാരിയില്‍ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ സഹോദരങ്ങക്ക് വേണ്ട സഹായമെത്തിക്കുന്നത് എല്ലാ സംഘടനകളും തുടരുവാന്‍ തീരുമാനിക്കുകയും, ഖത്തറുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യക്ക് എത്തിച്ചു നല്‍കുന്ന സഹായത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .

കോവിഡ് മൂലം ഖത്തറില്‍ വിവിധ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വേണ്ട കൗണ്‍സിലിംഗിനായി സംവിധാനം ഒരുക്കാന്‍ യോഗം തീരുമാനിച്ചു.

യൂണിറ്റി ഖത്തര്‍ ചെയര്‍മാന്‍ കെ. അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുല്‍ റഹ് മാന്‍, അഡ്വ. ഇസ്സുദ്ധീന്‍, ബഷീര്‍ പുതുപ്പാടം, മുഹമ്മദലി ഖാസിമി, ജാബിര്‍ ബേപ്പൂര്‍, ഒ. എ. കരീം, അബ്ദുല്‍ ലത്തീഫ് നല്ലളം, മുഹമ്മദ് ഈസ, മുനീര്‍ മങ്കട, അബ്ബാസ് എ.എം., കെ.ടി. ഫൈസല്‍, എന്‍. ഇ. അബ്ദുല്‍ അസീസ്, ഹസന്‍ കുഞ്ഞി , എ.പി. ഖലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോര്‍ഡിനേറ്റര്‍ വി.സി. മശ്ഹൂദ് സ്വാഗതവും യൂണിറ്റി വൈസ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!