Uncategorized

ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

പുത്തന്‍കുരിശ് : ദോഹ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീ ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു. അശരണരും അലാരംബരുമായ അനേകര്‍ക്ക് അത്താണിയായി ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ സഹായങ്ങള്‍ എത്തിക്കുന്ന ജെബിയുടെ പ്രവര്‍ത്തനങ്ങളെ ബാവാ തിരുമനസ് ശ്ലാഘിച്ചു. ജെബിയുടെ പിതാവ് പരേതനായ കെ പി ജോണിന്റെയും മാതാവ് ചിന്നമ്മ ജോണിന്റെയും സ്മരണാര്‍ത്ഥം കോല്‍ക്കുന്നേല്‍ കെ പി ജോണ്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം അദ്ദേഹത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഭവനനിര്‍മ്മാണം, ഭക്ഷ്യക്കിറ്റ്, ചികിത്സാസഹായം, തുടങ്ങി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ജെബി നാടിനും സഭക്കും അനുഗ്രഹമാണെന്ന് ബാവ തിരുമേനി പറഞ്ഞു. നാവോളിമറ്റം നെല്ലിക്കുന്നേല്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗം ആണ് ജെബി കെ ജോണ്‍. ഭാര്യ ആശ ജെബി, മക്കള്‍ എല്‍ദോസ് ജെബി, ജീസ് ജെബി എന്നിവരടങ്ങുന്ന കുടുംബം ജീവകാരുണ്യ സേവന രംഗങ്ങളില്‍ സജീവമാണ്

ജെബിയെ അനുമോദിക്കുന്ന ചടങ്ങില്‍ തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോര്‍ജ്, കെ.പി സണ്ണി, എല്‍ദോസ് ടി.വൈ, ബിജു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!