Uncategorized

കോവിഡ് പ്രതിസന്ധിയില്‍ കൈതാങ്ങായി കോല്‍കുന്നേല്‍ ഫൗണ്ടേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് മൂലം ദുരിതത്തിലായ നിരവധി പേര്‍ക്ക് കൈതാങ്ങായി കോല്‍കുന്നേല്‍ ഫൗണ്ടേഷന്‍. ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ജെബി കെ ജോണിന്റെ നേതൃത്വത്തിലുള്ള കോല്‍കുന്നേല്‍ ഫൗണ്ടേഷനാണ് നിരവധി പേര്‍ക്ക് കൈതാങ്ങാവുന്നത്.

കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.പി.ഇ കിറ്റുകളുമടക്കം നിരവധി സഹായങ്ങളാണ് മണ്ണത്തൂര്‍ കോല്‍കുന്നേല്‍ കെ.പി ജോണ്‍, ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്നത്. ജെബി കെ ജോണ്‍ തന്റെ മാതാപിതാക്കളുടെ ഓര്‍മ്മക്കായാണ് സഹായം നല്‍കി വരുന്നത്.

കൂത്താട്ടുകുളം ഗവ യു.പി സ്‌ക്കൂളിലെ 120 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ കിറ്റ് അനൂപ് ജേക്കബ് എം.എല്‍.എ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് വത്സല ദേവിക്ക് കൈമാറി. ജോമോന്‍ കുര്യക്കോസ്, എന്‍.സി വിജയകുമാര്‍. മനു അടിമാലി, എല്‍ദോ ജോണ്‍, രേഖ കെ.പി, ജെറീഷ് ടി. കുര്യക്കോസ് എന്നിവര്‍ പങ്കെടുത്തു.

ഈസ്റ്റ് മാറാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.
പാലക്കുഴ വില്ലേജ് ഓഫീസര്‍ സക്കീര്‍ ഹുസൈന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രാഹം എന്നിവര്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറി.
വാര്‍ഡ് അംഗം ജിഷ ജിജോ ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാമകൃഷ്ണന്‍, കമ്പനി പ്രതിനിധികളായ ജെറീഷ് ടി കുര്യാക്കോസ്, ബേസില്‍ ബാബു, അരുണ്‍ പി ഉല്ലാസ്, പി.ടി.എ പ്രസിഡന്റ് പി.ടി അനില്‍കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് സിനിജ സനില്‍,സീനിയര്‍ അസി.ഗിരിജ എം.പി എന്നിവര്‍ പങ്കെടുത്തു.

തിരുമാറാടി പഞ്ചായത്തിനുള്ള പി.പി.ഇ കിറ്റുകള്‍ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐ.കെ സാവിത്രി എന്നിവര്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോര്‍ജ്, സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സന്ധ്യ മോള്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

കൂടാതെ മാറാടി ഗ്രാമഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.പി.ഇ കിറ്റുകളും വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബിക്ക് കിറ്റുകള്‍ കൈമാറി.

Related Articles

Back to top button
error: Content is protected !!