Uncategorized

നാലാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന് കത്താറ സൗത്ത് പാര്‍ക്ക് ഏരിയയില്‍ തുടക്കം, ആകാശത്ത് വിസ്മയക്കാഴ്ചയായി അമ്പത്തിയഞ്ച് ഹോട്ട് എയര്‍ ബലൂണുകള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: നാലാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന് കത്താറ സൗത്ത് പാര്‍ക്ക് ഏരിയയില്‍ തുടക്കം, ആകാശത്ത് വിസ്മയക്കാഴ്ചയായി അമ്പത്തിയഞ്ച് ഹോട്ട് എയര്‍ ബലൂണുകള്‍. ഇതാദ്യമായാണ് ഇത്രയും ഹോട്ട് എയര്‍ ബലൂണുകള്‍ ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.
ഉത്സവത്തിന്റെ ആദ്യ വര്‍ഷം 30 ഹോട്ട് എയര്‍ ബലൂണുകളും രണ്ടാം വര്‍ഷം 35ഹോട്ട് എയര്‍ ബലൂണുകളും ഓള്‍ഡ് ദോഹ തുറമുഖത്ത് നടന്ന മൂന്നാം പതിപ്പില്‍ 50 ഹോട്ട് എയര്‍ ബലൂണുകളുമാണ് ഉണ്ടായിരുന്നത്. നൂറുകണക്കിനാളുകള്‍ വിശിഷ്യ കുട്ടികളുമൊത്തുള്ള കുടുംബങ്ങളാണ് ആദ്യദിനം ഉത്സവത്തിന് ഒഴുകിയെത്തിയത്.

Related Articles

Back to top button
error: Content is protected !!