Uncategorized

ഗള്‍ഫാര്‍ അല്‍ മിസ്‌നദിന് ഫസ്റ്റ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഡയമണ്ട് കോര്‍പറേറ്റ് ക്ലബ്ബ് അവാര്‍ഡ്

ദോഹ : ഗള്‍ഫാര്‍ അല്‍ മിസ്‌നദിന് ഫസ്റ്റ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഡയമണ്ട് കോര്‍പറേറ്റ് ക്ലബ്ബ് അവാര്‍ഡ്. ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ കമ്മ്യൂണിക്കേഷന്‍ & ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് നല്‍കിയ മികച്ച പിന്തുണക്കാണ് അവാര്‍ഡ്. ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഡിസ്ട്രിക്റ്റ് 116 വാര്‍ഷിക സമ്മേളനത്തില്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ അലെറ്റ റോച്ചാറ്റാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി മികച്ച കോര്‍പറേറ്റ് ക്ലബ്ബ് അവാര്‍ഡ് നിരവധി തവണ ലഭിച്ചിട്ടുള്ള ഗഫാര്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ്ബിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലാണ് ഈ അവാര്‍ഡ്.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഖത്തറില്‍ നിര്‍മാണ മേഖലയിലെ സജീവമായ ഗള്‍ഫാര്‍ അല്‍ മിസ്‌നദ് 2009ലാണ് സ്വന്തമായി കോര്‍പറേറ്റ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ്ബ് രൂപീകരിച്ചത്.

Related Articles

Back to top button
error: Content is protected !!