Uncategorized

ഫഹസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ കേന്ദ്രം ജൂണ്‍ 8 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

ദോഹ: വാഹനങ്ങളുടെ റോഡ് പെര്‍മിറ്റ് പുതുക്കുന്നതിനാവശ്യമായ നിര്‍ബന്ധ സാങ്കേതിക പരിശോധന നടത്തുന്ന ഫഹസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ കേന്ദ്രം ജൂണ്‍ 8 ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വുഖൂദ് അറിയിച്ചു.

രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് പ്രവര്‍ത്തന സമയം. അകത്തേക്കുള്ള ഗേറ്റ് 5:30 ന് അടയ്ക്കും.

മെസൈമീര്‍, വാദി അല്‍ ബനാത്ത് ശാഖകളില്‍ പ്രവര്‍ത്തി സമയം നീട്ടിയതായും വുഖൂദ് അറിയിച്ചു. ജൂണ്‍ 9 ബുധനാഴ്ച മുതല്‍ മേല്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയം രാവിലെ 6 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെയായിരിക്കും. അകത്തേക്കുള്ള ഗേറ്റ് രാത്രി 11.30 ന് അടയ്ക്കും.

Related Articles

Back to top button
error: Content is protected !!