Breaking News
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കുറയുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കുറയുന്നു. ഇന്നലെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് 154 പേര്‍ മാത്രമാണ് പിടിയിലായത്. പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രൊസിക്യൂഷന് റഫര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കോവിഡ് മഹാമാരിയെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബ്ന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.