Uncategorized

ഡോം ഖത്തര്‍ രക്തദാന ക്യാമ്പും ആരോഗ്യ സെമിനാറും ശ്രദ്ധേയമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പും ആരോഗ്യ സെമിനാറും സംഘാടകമികവിലും പങ്കാളിത്തത്തിലും ശ്രദ്ധേയമായി. കൊടും ചൂട്് അവഗണിച്ച് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറുമണിവരെ ഹമദ് ബ്ലഡ് ബാങ്ക് യൂണിറ്റില്‍ നൂറില്‍പരം ആളുകളുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ച ഡോം ഖത്തര്‍ സംഘാടക മികവിന്റെ പുതിയൊരധ്യായം കുറിച്ചു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി എന്‍. ബാബു രാജന്‍ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡോം ഖത്തര്‍ പ്രസിഡണ്ട് വി സി മഷ്ഹൂദ് അധ്യക്ഷത വഹിച്ച യോഗത്തിന് ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാനവാസ് തറയില്‍ സ്വാഗതവും ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍, രക്ഷധികരികളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഹൈദര്‍ ചുങ്കത്തറ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

ഡോം ഖത്തര്‍ ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍ റസിയ ഉസ്മാന്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി സഖി ജലീല്‍, ഫിനാന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ നബ്ഷാ മുജീബ് തുടങ്ങിയവര്‍ തുടര്‍ന്ന് നടന്ന ആരോഗ്യ സെമിനാറിനു നേതൃത്വം നല്‍കി.
ആരോഗ്യ സെമിനാറില്‍ ഡോ. ഷെഫീഖ് താപ്പി മമ്പാട്, ഡോ. തസ്നീം എന്നിവര്‍ രക്തദാനവും അനുബന്ധവിഷയത്തെക്കുറിച്ചും സംസാരിച്ചു.

ഡോം ഭാരവാഹികളായ എം പി ശ്രീധര്‍, രതീഷ് കക്കോവ്,ഡോ. വി വി ഹംസ,ബാലകൃഷ്ണന്‍ മണ്ണഞ്ചേരി, പി, ബഷീര്‍ കുനിയില്‍,സിപി ഹരിശങ്കര്‍,സിദ്ദീഖ് വാഴക്കാട്, നൗഫല്‍ കട്ടുപ്പാറ,അനീസ് കെ ടി,ഇര്‍ഫാന്‍ ഖാലിദ്, നിയാസ് പാലപ്പെട്ടി,ശിവദാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഐ.സി.ബി. എഫ്. പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗം അനീഷ് ജോര്‍ജ് , ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗം കെ വി ബോബന്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഡോം ഖത്തറിനു നല്‍കിയ പ്രശംസാപത്രം എച്ച് എം സി അധികൃതരില്‍ നിന്ന് പ്രസിഡന്റ് വി. സി മഷ്ഹൂദ് ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!