Breaking News
എന്‍. ആര്‍. ഐ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും മുന്‍കൂര്‍ അപ്പോയന്റ്‌മെന്റില്ലാതെ സ്വീകരിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ എന്‍. ആര്‍. ഐ ക്വാട്ടയില്‍ അഡ്മിഷന്‍ നേടുന്നതിനാവശ്യമായ എന്‍. ആര്‍. ഐ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഉച്ചക്ക് 12.30 മുതല്‍ 1 മണി വരെ മുന്‍കൂര്‍ അപ്പോയന്റ്‌മെന്റില്ലാതെ എംബസിയില്‍ സമര്‍പ്പിക്കാമെന്ന് എംബസി ട്വീറ്റ് ചെയ്തു.
ഈ സൗകര്യം എന്‍. ആര്‍. ഐ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മാത്രമാണെന്നും മറ്റെല്ലാ സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയന്റ്‌മെന്റ് നിര്‍ബന്ധമാണെന്നും എംബസി വ്യക്തമാക്കി