
Uncategorized
163000 കിലോ ഭാരമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ഹമദ് പോര്‍ട്ട് വഴി ദോഹയിലെത്തിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ലോക വ്യാപാരത്തിലേക്കുള്ള ഖത്തറിന്റെ കവാടമായ ഹമദ് തുറമുഖം 163000 കിലോ ഭാരമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ഹമദ് പോര്‍ട്ട് വഴി ദോഹയിലെത്തിച്ച് മറ്റൊരു നാഴികകല്ല് പിന്നിട്ടു. ഇത് തുറമുഖത്ത് ഇതുവരെ കൈകാര്യം ചെയ്തതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ബ്രേക്ക് ബള്‍ക്ക് യൂണിറ്റാണ്.
ഹമദ് തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തില്‍ കണ്ടെയ്‌നര്‍, ജനറല്‍ ചരക്ക്, റോറോ, കന്നുകാലികള്‍, ഓഫ്ഷോര്‍ വിതരണ സേവനങ്ങള്‍ എന്നിവയ്ക്കായി മവാനി ഖത്തറും മിലാഹയും സംയുക്തമായി സ്ഥാപിച്ച ടെര്‍മിനല്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ക്യു ടെര്‍മിനലുകളാണ് ട്രാന്‍സ്‌ഫോര്‍മര്‍ ദോഹയിലെത്തിച്ചത്.
അതുപോലെ, ഏറ്റവും വലിയ ഓഫ്ഷോര്‍ കപ്പലുകളിലൊന്ന് ഈ വര്‍ഷം മെയ് 7 ന് ഹമദ് പോര്‍ട്ട് ജനറല്‍ കാര്‍ഗോ ടെര്‍മിനല്‍ ബെര്‍ത്തില്‍ എത്തിയിരുന്നു.