Uncategorized
ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ പതാകയുമേന്തി മുഹമ്മദ് അല്‍ റുമൈഹിയും തലാ അബുജബ്‌റയും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ വെച്ച് നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തറിന്റെ പതാകയേന്തിയത് അഭിമാന താരങ്ങളായ മുഹമ്മദ് അല്‍ റുമൈഹിയും തലാ അബുജബ്‌റയും.
15 കായിക താരങ്ങള്‍ 7 സ്‌പോര്‍ട്‌സ് ഇനങ്ങളിലായി ഖത്തറിനെ പ്രതിനിധീകരിച്ച് ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.
ഖത്തര്‍ ഒളിംമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോഹാന്‍ ബിന്‍ ഹമദ് അല്‍ഥാനി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.