
ഇന്‍കാസ് ഖത്തര്‍ മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു
ദോഹ : രക്തസാക്ഷി ശുഹൈബ് സ്മരണാര്‍ത്ഥം ഇന്‍കാസ് ഖത്തര്‍ മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. മട്ടന്നൂര്‍ വെള്ളിയാം പറമ്പ് രാജീവ് ഭവനില്‍ വച്ച് നടന്ന ചടങ്ങ് മുഹമ്മദ് എടയന്നൂരിന്റെ അദ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു.
ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ല പ്രസിഡണ്ട് ശ്രീരാജ് എം.പി, ഫര്‍സിന്‍ മജീദ്, സഞ്ജയ് രവീന്ദ്രന്‍, കെ. പ്രശാന്തന്‍, റോബര്‍ട്ട് വള്ളാംവള്ളി, അബ്ദുള്‍ റഷീദ്, ഹരികൃഷ്ണന്‍ പാലാട്, നാരായണന്‍, ഗംഗാധരന്‍, രജനി, മാലി മെരുവമ്പായി എന്നിവര്‍ ആശംസയറിയിച്ചു സംസാരിച്ചു. ഹേമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് നിഹാസ് കോടിയേരി നന്ദിയര്‍പ്പിച്ചു.