വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ ഹോംസ് ലൈസന്‍സിംഗ് നടപടികളുമായി ഖത്തര്‍ ടൂറിസം
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ: വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ ഹോമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും സമ്പൂര്‍ണ്ണ ലൈസന്‍സിംഗും വര്‍ഗ്ഗീകരണ പ്രക്രിയയും പൂര്‍ത്തീകരിക്കുന്നതിനുമുള്ള നടപടികളുമായി ഖത്തര്‍ ടൂറിസം രംഗത്ത്. ഹോളിഡേ ഹോമുകളുടെ സുതാര്യത, സുരക്ഷ, നിലവാരവല്ക്കരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര മികച്ച രീതികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായാണ് ഖത്തര്‍ ടൂറിസം മുന്നോട്ടുപോകുന്നത്.
ഗുണനിലവാര മാനദണ്ഡങ്ങള്‍, സൗകര്യങ്ങള്‍, ആരോഗ്യം, സുരക്ഷ, പ്രവേശനക്ഷമത മാനദണ്ഡം, പെരുമാറ്റച്ചട്ടം, പരിസ്ഥിതി സുസ്ഥിരത എന്നിവയുള്‍പ്പെടെ ഉറപ്പുവുത്തിയാണ് ലൈസന്‍സിനായി വീട്ടുടമസ്ഥര്‍ അപേക്ഷിക്കേണ്ടത്. ഖത്തര്‍ ക്ലീന്‍ പ്രോഗ്രാമിന് സമാനമായി, ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തര്‍ ടൂറിസത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഹോളിഡേ ഹോം നിയന്ത്രണം.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് ഞങ്ങള്‍ തയ്യാറെടുക്കുമ്പോള്‍, ഖത്തറിന്റെ ആതിഥ്യ പാരമ്പര്യത്തില്‍ അടിയുറച്ച് നിന്ന് തന്നെ കാല്‍പന്തുകളിയാരാധകര്‍ക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഹോട്ടലുകള്‍, ഓണ്‍ബോര്‍ഡ് ക്രൂയിസ് ഷിപ്പുകള്‍, സ്റ്റേഡിയങ്ങള്‍, ആഡംബര ക്യാമ്പ് സൈറ്റുകള്‍ എന്നിവയിലുടനീളം വൈവിധ്യമാര്‍ന്ന ഹോസ്പിറ്റാലിറ്റി ഓപ്ഷനുകള്‍ ഉള്ള ഖത്തര്‍ ടൂറിസം ടച്ച് പോയിന്റുകളിലുടനീളം മികച്ച സന്ദര്‍ശക അനുഭവം നല്കാന് പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.നിയന്ത്രിത അവധിക്കാല ഭവനങ്ങളുടെ ഈ പുതിയ സേവനം ഖത്തറിന്റെ അറിയപ്പെടുന്ന ആഡംബരവും സേവന മികവും നിലനിര്ത്തുന്നതാകുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ഖത്തര്‍ ടൂറിസത്തിന്റെ സെക്രട്ടറി ജനറലുമായ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു:
ഇ-സര്‍വീസസ് പോര്‍ട്ടല്‍ വഴി ഇപ്പോള്‍ ഹോളിഡേ ഹോംസ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ സൗകര്യമുണ്ട്.