Uncategorized

മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നേടിയ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അധ്യാപകരെ അനുമോദിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : അധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നേടിയ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അധ്യാപകരെ പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദും സ്റ്റാീഫും അനുമോദിച്ചു. സെക്കണ്ടറി വിഭാഗത്തില്‍ സുരേഷ് ബാബുവും നഴ്‌സറി വിഭാഗത്തില്‍ രേഷ്മ ബലൂച്ചുമാണ് അവാര്‍ഡ് നേടിയത്. മാത്തമാറ്റിക്സ് അധ്യാപകനായ സുരേഷ് ബാബു ബിരുദാനന്തര ബിരുദത്തിനും ബി.എഡിനും പുറമേ എം.ബി.എ. ബിരുദധാരി കൂടിയാണ്. മാത്തമാറ്റിക്സിലെ മാതൃകാ അധ്യാപകനാണ്.
മോണ്ടിസോറി പരിശീലനം സിദ്ധിച്ച നഴ്‌സറി അധ്യാപികയായ രേഷ്മ ബലൂച്ച് രണ്ടര വര്‍ഷത്തിലേറെയായി നോബിളിന്റെ ഭാഗമാണ്.

Related Articles

Back to top button
error: Content is protected !!