Uncategorized

മാതൃകാപ്രവര്‍ത്തനവുമായി ഷെജി വലിയകത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തന്റെ പ്രദേശത്തെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സാ സൗകര്യമൊരുക്കി മാതൃകയാവുകയാണ് ഖത്തര്‍ പ്രവാസി ഷെജി വലിയകത്ത് .

തന്റെ പിതാവ് കെ.വി. മുഹമ്മദ് കുട്ടിയുടെ സ്മരണാര്‍ഥം ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലേക്ക് 50 കട്ടിലും കിടക്കയും സ്‌പോണ്‍സര്‍ ചെയ്താണ് ഷെജി മാതൃകയായത്.
ഷെജി യുടെ ഉമ്മ ആമിന മുഹമ്മദ് കുട്ടി ഇതിനാവശ്യമായ ചെക്ക് മുനിസിപ്പല്‍ ചെയര്‍ പെര്‍ഴ്സണ്‍ ഷീജ പ്രശാന്തിനെ ഏല്‍പ്പിച്ചു.

ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡണ്ടായ ഷെജി വലിയകത്ത് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് .

Related Articles

Back to top button
error: Content is protected !!