Uncategorized
ഖത്തര്‍ ക്യൂമേറ്റ്‌സ് രക്തദാന ക്യാമ്പ് സെപ്തംബര്‍ 10ന്
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഖത്തറിലെ ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ക്യൂമേറ്റ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 10ന് മൂന്ന് മണിക്ക് ഹമദ് ഹോസ്പിറ്റലിന്റെ പഴയ വുമണ്‍സ് ഹോസ്പിറ്റല്‍ ബില്‍ഡിങിലാണ് ക്യാമ്പ് നടക്കുന്നത്.
ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഖാലിദ് കല്ലു നേതൃത്വം നല്‍കുന്ന കൂട്ടായ്മയില്‍ നൂറോളം അംഗങ്ങള്‍ ഉണ്ട് .
ബ്ലഡ് ഡൊനേഷന്‍ ക്യാമ്പ് പോസ്റ്റര്‍ പ്രകാശനം ആര്‍.ജെ സൂരജ് നിര്‍വഹിച്ചു. ഡോ. മൊയ്ദീന്‍കുട്ടി കുരിക്കള്‍ അധ്യക്ഷത വഹിച്ചു .
രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 77943795, 33472473, 50582110,74745838 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.