
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റിലേഷന്‍സ് ഡയറക്ടറുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റിലേഷന്‍സ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് അലി അല്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി .
ആരോഗ്യ രംഗത്തെ ഉഭയകക്ഷി സഹകരണം, യാത്ര, സംയുക്ത ഗവേഷണം, പരിശീലനം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു.