
ലിന്റോ തോമസിനെ അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ ആദരിച്ചു
ദോഹ : ഖത്തറില്‍ ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് സൗജന്യ യാത്ര സഹായം നല്‍കി വരുന്ന ലിന്റോ തോമസിനെ അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ ആദരിച്ചു. ലിന്റോയുടെ സാമൂഹിക പ്രതിബന്ധതക്കുള്ള ആദരസൂചകമായി ലൈഫ് ടൈം മെമ്പര്‍ഷിപ്പ് നല്‍കി. ആന്‍ഡ്രിയ ഖത്തര്‍ പ്രസിഡന്റ് ജോയ് പോള്‍ ലിന്റോ തോമസിന് മൊമന്റോ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ കല്ലൂക്കാരന്‍, ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍, ജോയിന്റ് സെക്രട്ടറി ജോയ് ജോസ്, ട്രഷറര്‍ ബിജു കാഞ്ഞൂര്‍, മലയാറ്റൂര്‍ കോര്‍ഡിനേറ്റര്‍മാരായ ലിന്‍സണ്‍, ഷിമ്മി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വീകരണത്തിന് ലിന്റോ തോമസ് നന്ദിപറയുകയും ജീവിതാനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു.