Breaking NewsUncategorized

അമീര്‍ കപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം അല്‍ റയ്യാന്


അമാനുല്ല വടക്കാങ്ങര

ദോഹ. ആസ്പയര്‍ സോണിലെ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടന്ന ഫൈനലില്‍ അല്‍ അറബിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ റയ്യാന്‍ തങ്ങളുടെ പതിനഞ്ചാമത് അമീര്‍ കപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി.
25-19, 25-21, 25-11 എന്ന സ്‌കോറിനാണ് അല്‍ റയ്യാന്‍ അല്‍ അറബിയ്ക്കെതിരെ ആധിപത്യം പുലര്‍ത്തിയത്.

ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ (ക്യുവിഎ) ലീഗും വെസ്റ്റ് ഏഷ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പും നേടി മാര്‍ച്ചില്‍ കുവൈറ്റ് ക്ലബിനെ തോല്‍പ്പിച്ചതിന് ശേഷം അല്‍ റയ്യാന്റെ സീസണിലെ മൂന്നാമത്തെ വിജയമാണിത്.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ താനി വിജയികളെ കിരീടമണിയിച്ചു. സമ്മാനത്തുകയായി 500,000 റിയാലും ലഭിച്ചു.

റണ്ണേഴ്സ് അപ്പ് ആയ അല്‍ അറബിക്ക് 250,000 റിയാല്‍ സമ്മാനത്തുക ലഭിച്ചു.

Related Articles

Back to top button
error: Content is protected !!