
ലോകത്തിലെ ഏഴാമത്തെ ഉയര്‍ന്ന പര്‍വതമായ ധൗലഗിരി കീഴടക്കി ഖത്തറിന്റെ ശൈഖ അസ്മ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്തിലെ ഏഴാമത്തെ ഉയര്‍ന്ന പര്‍വതമായ ധൗലഗിരി കീഴടക്കി ഖത്തറിന്റെ ശൈഖ അസ്മ . 2021 സെപ്റ്റംബര്‍ 27 -ന് മനാസ്ലു പര്‍വതം കീഴടക്കിയതിനുശേഷം, 8,167 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏഴാമത്തെ ഉയര്‍ന്ന പര്‍വതമായി അറിയപ്പെടുന്ന നേപ്പാളിലെ പര്‍വതനിരയായ ധൗലഗിരി കയറി ഖത്തറിന്റെ അഭിമാന പര്‍വതാരാഹകയായ ശൈഖ അസ്മ ചരിത്രം കുറിച്ചു.
പ്രത്ികൂല കാലാവസ്ഥയും കൊടുങ്കാറ്റുമൊന്നും ഈ മുപ്പത്തൊന്നുകാരിയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ തടസ്സമായില്ല. നിശ്ചദാര്‍ഡ്യത്തോടും ആത്മവിശ്വാസത്തോടും ധൗലഗിരി കൊടുമുടിയില്‍ ഖത്തര്‍ പതാക നാട്ടിയാണ് ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങളെ വാനോളമുയര്‍ത്തി ശൈഖ അസ്മയും സംഘവും ഖത്തറിനും അറബ് മേഖലയ്കും അഭിമാനകരമായ നേട്ടം സമ്മാനിച്ചത്.
നീണ്ട 32 മണിക്കൂര്‍ വിശ്രമമില്ലാതെ പര്‍വതാരോഹണത്തിനൊടുവിലാണ് ധൗലഗിരി ഉച്ചകോടിയിലെത്തിയത്. മല കയറ്റത്തോടുള്ള അഭിനിവേശവും സ്‌നേഹവും സമ്മാനിച്ച കരുത്തും അച്ചടക്കവുമാണ് ഈനേട്ടത്തിന് സഹായകമായതെന്ന് ശൈഖ അസ്മ പറഞ്ഞു.