കോവിഡിനെതിരെ സാമൂഹ്യ പ്രതിരോധം കൈവരിച്ച് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിനെതിരെ ഖത്തര്‍ സാമൂഹ്യ പ്രതിരോധം (ഹേര്‍ഡ് ഇമ്മ്യൂണിറ്റി) നേടിയതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയയുടെ 83 ശതമാനത്തോളം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ് .
മാസ്സ് വാക്‌സിനേഷന്‍ മുഖേനയും രോഗം ബാധിച്ച് ഭേദമാകുന്നതിലൂടേയും സമൂഹത്തിലുണ്ടാകുന്ന രോഗ പ്രതിരോധ ശേഷിയെയാണ് സാമൂഹ്യ പ്രതിരോധം (ഹേര്‍ഡ് ഇമ്മ്യൂണിറ്റി) എന്ന് വിശേഷിപ്പിക്കുന്നത്.
രാജ്യത്ത് ഇതുവരെ 4756578 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. 2713874 കോവിഡ് പരിശോധനകളാണ് നടത്തിയത്.
മൊത്തം കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തിയെന്നതും പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നതും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് . സാമൂഹ്യ പ്രതിരോധത്തിലൂടെ രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍ .